ബിജു മേനോന്‍ ചിത്രം ‘നാല്‍പത്തിയൊന്നി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ലാല്‍ ജോസ് സംവിധാനത്തിലൂടെ ബിജു മേനോന്‍ നായകനായി എത്തുന്ന ചിത്രം ‘നാല്‍പത്തിയൊന്നി’ന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി. ബിജു മേനോന്‍ അവതരിപ്പിക്കുന്ന ഇടതുപക്ഷാനുഭാവിയായ കഥാപാത്രം ഇരുമുടിക്കെട്ടേന്തി ശബരിമലയ്ക്ക് പോകുന്നതിന്റെ ചിത്രമാണ് പോസ്റ്ററില്‍. വലതുതോളില്‍ ഇരുമുടിക്കെട്ട് ഏന്തിയിരിക്കുന്ന നായകന്‍ മുദ്രാവാക്യത്തിനായി ഇടതുമുഷ്ടി ചുരുട്ടി പിടിച്ചിട്ടുമുണ്ട്.

നിമിഷ സജയന്‍, ബിജു മേനോന്‍ എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഇത്. ഒപ്പം ലാല്‍ ജോസ് ചിത്രത്തില്‍ ബിജു മേനോന്‍ നായകനാവുന്നതും ആദ്യമായാണ്. ലാല്‍ ജോസിന്റെ ഇരുപത്തി അഞ്ചാമത്തെ ചിത്രമായ നാല്‍പത്തിയൊന്നില്‍ ഇവരെ കൂടാതെ ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്

തിരക്കഥ എഴുതിയിരിക്കുന്നത് പിജിപ്രഗീഷാണ്. ചിത്രം നിര്‍മ്മിക്കുന്നത് ജിപ്രജിത്ത്, അനുമോദ് ജോസ്, ആദര്‍ശ് നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ്. ബിജിപാല്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ എസ്.കുമാറാണ്.

Exit mobile version