സല്‍മാന്‍ ഖാന്റെ ‘ഭാരതി’നെ പിന്തള്ളി റെക്കോര്‍ഡ് കളക്ഷനുമായി ഹൃത്വിക്കിന്റെ ‘വാര്‍’

ആദ്യ ഒമ്പത് ദിവസങ്ങളില്‍ ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത് 238.35 കോടി രൂപയാണ്

സല്‍മാന്‍ ഖാന്റെ ‘ഭാരതി’നെ പിന്തള്ളി റെക്കോര്‍ഡ് കളക്ഷനുമായി ഹൃത്വിക്കിന്റെ ‘വാര്‍’. ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്തുവിട്ടു. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ഹൃത്വിക് റോഷന്റെ ഗംഭീര തിരിച്ച് വരവായിരുന്നു ഈ ചിത്രത്തിലൂടെ. ആദ്യ ദിനം തന്നെ ചിത്രം റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കിയിരുന്നു.

ആദ്യ ഒമ്പത് ദിവസങ്ങളില്‍ ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത് 238.35 കോടി രൂപയാണ്. സല്‍മാന്‍ ഖാന്‍ ചിത്രം ‘ഭാരത്’ ഒമ്പത് ദിവസം കൊണ്ട് നേടിയത് 180.05 കോടി രൂപയാണ്. ബോളിവുഡില്‍ ഈ വര്‍ഷം പുറത്തിറങ്ങിയവയില്‍ ആദ്യവാരം റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കിയത് ഹൃത്വിക്കിന്റെ ‘വാര്‍’ ആണ്.

ഹൃത്വിക്ക് റോഷനും ടൈഗര്‍ ഷ്രോഫും പ്രധാനവേഷത്തിലെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മ്മിച്ചത്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലുമായി ഇന്ത്യയില്‍ മാത്രം 4000 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

Exit mobile version