തന്റെ മാതൃത്വം ആഘോഷമാക്കി സമീറ റെഡ്ഡി ; കുഞ്ഞുമൊത്തുളള പുതിയ ചിത്രം പങ്കുവെച്ച് താരം

തന്റെ രണ്ടാം കുഞ്ഞുമായുള്ള സന്തോഷനിമിഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് തെന്നിന്ത്യന്‍ നടി സമീറ റെഡ്ഡി. തന്റെ മാതൃത്വം ആഘോഷമാക്കുകയാണ് താരം. കുഞ്ഞുമായുള്ള തന്റെ രസകരമായ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ താരം ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്.

ഗര്‍ഭകാലം ഇത്രയും കൂടുതല്‍ ആഘോഷമാക്കിയ നടി വേറെ ഇല്ലെന്ന് തന്നെ പറയാം. താരത്തിന്റെ ബേബി ഷവര്‍ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് വന്നത്. ഇതിനെതിരെ താരം ശക്തമായി പ്രതികരിച്ചിരുന്നു.

നേരെത്ത കുഞ്ഞുമായി കര്‍ണാടകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി കയറുന്ന ചിത്രം സമീറ പങ്കുവെച്ചിരുന്നു. ഇതില്‍ സമുദ്രനിരപ്പില്‍ നിന്ന് 6300 അടി ഉയരമുള്ള മുല്ലയനഗരി കൊടുമുടി കയറുന്നതിനിടെ മകളുമായി നിന്ന് പകര്‍ത്തിയ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഒരുനാള്‍ വരും എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളിലും മുഖം കാണിച്ച നടിയാണ് സമീറ. 2014 വിവാഹിതയായശേഷം അഭിനയരംഗത്ത് സജീവമല്ല. സമീറയുടെ രണ്ടാമത്തെ മകളാണ് നൈറ. ഗര്‍ഭകാലത്ത് വേറിട്ട് സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ സജീവമായിരുന്നു സമീറ.

Exit mobile version