ഗീതു മോഹന്‍ദാസ് സംവിധാനം ചെയുന്ന ചിത്രം മുത്തോന്റെ ട്രെയിലര്‍ നിവിന്റെ പിറന്നാള്‍ ദിനത്തില്‍ എത്തും

നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മുത്തോന്റെ ട്രെയിലര്‍ നിവിന്റെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ പതിനൊന്നിന് റിലീസ് ചെയും. പ്രശസ്ത ഹിന്ദി സംവിധായകനായ അനുരാഗ് കശ്യപും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് ആനന്ദ് എല്‍ റായ്, അജയ് ജി റായ്, അലന്‍ മക്ക്അലക്‌സ് എന്നിവരാണ്.

ലക്ഷദ്വീപില്‍ നിന്നും തന്റെ ചേട്ടനെ തിരഞ്ഞ് മുംബൈയില്‍ പോകുന്ന ഒരു 14 വയസുകാരന്‍ യുവാവിന്റെ കഥ പറയുന്ന ചിത്രം ഹിന്ദിയിലും മലയാളത്തിലുമായാണ് ഗീതു മോഹന്‍ദാസ് ഒരുക്കുന്നത്.

ശോഭിത ധുലിപാല, ശശാങ്ക് അറോറ, ഹരീഷ് ഖന്ന, അലന്‍സ്യര്‍, ദിലീഷ് പോത്തന്‍, സുജിത് ശങ്കര്‍, ജിം സര്‍ഭ്, മുരളി ശര്‍മ്മ, സൗബിന്‍ ഷാഹിര്‍,റോഷന്‍ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

മുംബൈ അന്താരാഷ്ട്ര ചലചിത്രമേളയില്‍ ഉദ്ഘാടന ചിത്രമായി മൂത്തോന്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഈ മാസം 21ന് തുടങ്ങാനിരിക്കുന്ന മാമി ഫെസ്റ്റിവലിലും മൂത്തോന്‍ ഇടം നേടിയിട്ടുണ്ട്.

Exit mobile version