ലാല്‍ജോസ്- ബിജു മേനോന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ‘നാല്‍പ്പത്തിയൊന്ന്’; ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ

ലാല്‍ജോസ്- ബിജു മേനോന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘നാല്‍പ്പത്തിയൊന്ന്’. ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ബിജു മേനോനാണ് ചിത്രത്തില്‍ നായകന്‍. നായിക വേഷം കൈകാര്യം ചെയുന്നത് നിമിഷ സജയനാണ്. ചിത്രത്തിലെ മേലെ മേഘക്കൊമ്പില്‍ എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടത്.

ശ്രേയ ഘോഷലാണ് ഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം നല്‍കിയിരിക്കുന്നു. പിജി പ്രഗീഷ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് എന്നിവരും ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷങ്ങളില്‍ എത്തുന്നുണ്ട്. എല്‍ജെ ഫിലിംസിന്റെ ബാനറില്‍ ജി പ്രജിത്, അനുമോദ് ബോസ്, ആദര്‍ശ് നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്തമാസമാണ് ചിത്രത്തിന്റെ റിലീസ് .

Exit mobile version