ഫഹദ്, ജോജു, ദിലീഷ് പോത്തന്‍ കൂട്ടുകെട്ട്; ക്രൈം ഡ്രാമ ‘തങ്കം’ ഒരുങ്ങുന്നു

ഫഹദ് ഫാസില്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നീ കൂട്ടുക്കെട്ടില്‍ ക്രൈം ഡ്രാമ ഒരുങ്ങുന്നു. തങ്കം എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. സഹീദ് അറാഫത്താണ് സംവിധാനം ചെയ്യുന്നത്. ശ്യാം പുഷ്‌കരനാണ് തിരക്കഥ ഒരുക്കുന്നത്. ക്രൈം ഡ്രാമയായാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം ദിലീഷ് പോത്തനും ഫഹദും തങ്ങളുടെ ഫേസ്ബുക്കിലൂടെയാണ് നിര്‍വഹിച്ചത്.

വര്‍ക്കിങ്ങ് ക്ലാസ് ഹീറോയുടേയും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റേയും ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, രാജന്‍ തോമസ്, ശ്യാം പുഷ്‌കരന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിജിപാലാണ് സംഗീതം. 2017 ല്‍ പുറത്തിറങ്ങിയ തീരം എന്ന ചിത്രത്തിന്റെ സംവിധായകനാണ് സഹീദ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

പ്രിയപ്പെട്ടവരെ .. ഞങ്ങളുടെ രണ്ടാമത്തെ നിര്‍മ്മാണ സംരഭമാണു തങ്കം . ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സുമായി ചേര്‍ന്ന് തന്നെ. വളരെ കാലമായുള്ള സുഹൃത്തും സഹപ്രവര്‍ത്തകനുമായുള്ള അറാഫത്താണു തങ്കം സംവിധാനം ചെയ്യുന്നത് .

തങ്കം ഒരു ക്രയിം ഡ്രാമയാണു. ഫഹദും ജോജുവും ഞാനും പ്രധാന വേഷങ്ങളിലെത്തുന്നു . അണിയറക്കാര്‍ നിങ്ങള്‍ക്ക് മുന്‍ പരിചയമുള്ളവര്‍ തന്നെ . അടുത്ത വര്‍ഷം ചിത്രം റിലീസിനെത്തും .
സ്‌നേഹം, നന്ദി

Exit mobile version