ശ്രീനാഥ് ഭാസിയും, ബിജു സോപാനവും മുഖ്യകഥാപാത്രങ്ങളായി എത്തുന്ന ഷോര്‍ട്ട് ഫിലിം മനോരഞ്ജിനി റിലീസ് ചെയ്തു

പ്രേക്ഷകര്‍ കാത്തുനിന്ന മനോരഞ്ജിനി ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തു. മലയാളികളുടെ ഇഷ്ട നടന്‍ ശ്രീനാഥ് ഭാസിയും, മലയാള ടെലിവിഷന്‍ ഹാസ്യ പരമ്പരയായ ഉപ്പും മുളകിലൂടെ പ്രേക്ഷകഹൃദയം കവര്‍ന്ന ബിജു സോപാനുമാണ് ഫിലിമിലെ മുഖ്യകഥാപാത്രങ്ങള്‍.

നോവല്‍ വിന്ധ്യനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കസബ, വെള്ളരിപ്രാവിന്റെ ചങ്ങാതി, ലൗ 24*7 എന്നീ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത സമീര്‍ ഹഖ് ആണ് മനോരഞ്ജിനിയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരുന്നത്. വിജയ് സൂപ്പറും പൗര്‍ണ്ണമിയും, ഹണിബീ, കിംഗ് ലയര്‍ എന്ന ചിത്രങ്ങളുടെ എഡിറ്റിംഗ് നിര്‍വഹിച്ച രതീഷ് രാജ് ആണ് ചിത്രത്തിന്റെ എഡിറ്റര്‍.

എആര്‍ റഹ്മാന്‍, സന്തോഷ് നാരായണന്‍, ഗോപി സുന്ദര്‍ എന്നിവരുടെ അസോസിയേറ്റ് ആയിരുന്ന കിഷന്‍ മോഹന്‍ അണ് ചിത്രത്തിന്റെ സംഗീതം.

Exit mobile version