നീണ്ട 31 വര്‍ഷങ്ങള്‍ക്ക് ശേഷം തൃശൂര്‍ ഭാഷ സംസാരിക്കാന്‍ വീണ്ടും മോഹന്‍ലാല്‍!

'ഇട്ടിമാണി മേയ്ഡ് ഇന്‍ ചൈന' എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ തൃശൂര്‍ ഭാഷ പറയുന്നത്

തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്റെ തൃശൂര്‍ ഭാഷയിലെ സംഭാഷണം മലയാളി സിനിമ പ്രേക്ഷകര്‍ക്ക് അന്നും ഇന്നും പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ വീണ്ടും മോഹന്‍ലാല്‍ തൃശൂര്‍ ഭാഷ പറയുന്നു. ‘ഇട്ടിമാണി മേയ്ഡ് ഇന്‍ ചൈന’ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ തൃശൂര്‍ ഭാഷ പറയുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നീണ്ട 31 വര്‍ഷങ്ങള്‍ക്കു ശേഷം തൃശൂര്‍ ഭാഷയുമായി ഞാന്‍ വരുന്നു.
‘തൂവാനത്തുമ്പികളി’ലെ ജയകൃഷ്ണന് ശേഷം ‘ഇട്ടിമാണി’ എന്ന തൃശൂര്‍ക്കാരനായി ഞാന്‍ അഭിനയിക്കുന്ന ചിത്രമാണ് ‘ഇട്ടിമാണി മേയ്ഡ് ഇന്‍ ചൈന’. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ‘ഇട്ടി മാണി’ നവാഗതരായ ജിബി ജോജു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു.

Exit mobile version