എന്തിനാണ് ഇങ്ങനെ തെറ്റായ വാര്‍ത്തകള്‍ അടിച്ച് വിടുന്നത്; ഗോസിപ്പിനെതിരെ ശക്തമായി പ്രതികരിച്ച് ഗായിക അഞ്ജു ജോസഫ്

തനിക്കുനേരെ ഉയര്‍ന്ന ഗോസിപ്പിനെതിരെ ശക്തമായി പ്രതികരിച്ച് ഗായിക അഞ്ജു ജോസഫ്.
പ്രണയം തലക്ക് പിടിച്ച് മതം മാറി മലേഷ്യയിലേക്ക് ഓടി എന്നൊക്കെ തരത്തിലുള്ള വാര്‍ത്തകള്‍ കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇതെല്ലാം തെറ്റായ വാര്‍ത്തയാണെന്ന് പറഞ്ഞുകൊണ്ടാണ് ഗായിക ഇപ്പോര്‍ രംഗത്ത് വന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ തെറ്റായ വിധത്തില്‍ വാര്‍ത്തയാക്കിയിരിക്കുന്നത്. ‘ഒരു യൂട്യൂബ് ചാനലിന് അഭിമുഖം നല്‍കിയപ്പോള്‍ അഞ്ജുവിനോട് ചോദിച്ചു’ കേട്ടിട്ടുള്ള രസകരമായ ഗോസിപ്പ് എന്താണെന്ന്. അതിനു നല്‍കിയ ഉത്തരമാണ് ഇപ്പോള്‍ വാര്‍ത്തയായി പ്രചരിക്കുന്നത്.

ഞാന്‍ മുസ്ലിമിനെ കല്യാണം കഴിച്ചു, മതം മാറി എന്നൊക്കെ കേട്ടിട്ടുണ്ട്. ഇത് രണ്ടും ഗോസിപ്പാണെന്ന് ഞാന്‍ ആ അഭിമുഖത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ഇങ്ങനെ പറഞ്ഞ കാര്യങ്ങള്‍ എടുത്തുവച്ചിട്ടുണ്ട് ചില ഓണ്‍ലൈന്‍ ന്യൂസ് ചാനലുകള്‍ വളരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ തലക്കെട്ട് കൊടുത്ത് വാര്‍ത്ത ചെയ്യുകയാണ്- അഞ്ജു ജോസഫ് പറയുന്നു.

ഞാനും ഭര്‍ത്താവും അഞ്ചു വര്‍ഷം പ്രേമിച്ചാണ് വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞിട്ടിപ്പോള്‍ അഞ്ച് വര്‍ഷമായി. വിവാഹത്തിന് വീട്ടില്‍ നിന്ന് ആദ്യം എതിര്‍പ്പുണ്ടായെങ്കിലും പിന്നീട് നടത്തിത്തന്നു. ഒരു സ്വകാര്യ ചാനലില്‍ പ്രൊഡ്യൂസറാണ് അനൂപ്. തൃശ്ശൂര്‍ ആണ് നാട്. സ്റ്റാര്‍ സിങ്ങറില്‍ വെച്ചാണ് പരിചയപ്പെട്ടത്- അഞ്ജു ജോസഫ് പറയുന്നു.

Exit mobile version