ആദ്യ സിനിമ മുതല്‍ ഇപ്പോള്‍ വരെ സിനിമാ മേഖലയില്‍ സുരക്ഷിതയാണെന്ന് നടി അപര്‍ണ ഗോപിനാഥ്

ദുല്‍ഖര്‍ ചിത്രം ‘എബിസിഡി’ യിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് അപര്‍ണ ഗോപിനാഥ്. താരത്തിന്റെ ലുക്ക് തന്നെയാണ് മറ്റു നടികളില്‍ നിന്നും വേറിട്ടതാക്കുന്നത്. മലയാളത്തില്‍ നിന്നും മറ്റു ഭാഷകളില്‍ നിന്നും താരത്തെ തേടി നിരവധി ഓഫറുകളാണ് വരുന്നത്. ഇതിനിടെ നടി ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

ആദ്യ സിനിമ മുതല്‍ ഇപ്പോള്‍ വരെ സിനിമാ മേഖലയില്‍ താന്‍ വളരെയധികം സുരക്ഷിതയാണെന്ന് നടി അപര്‍ണ ഗോപിനാഥ് പറയുന്നു. ദുല്‍ഖര്‍ സല്‍മാനൊപ്പവും മമ്മൂട്ടിക്കൊപ്പവും രണ്ട് സിനിമകള്‍ വീതം ചെയ്തിട്ടുണ്ട്. രണ്ടും വ്യത്യസ്ത അനുഭവങ്ങളായിരുന്നു. സിനിമകള്‍ തിരഞ്ഞെടുക്കുന്നത് തനിക്ക് എന്തെങ്കിലും ചെയ്യാനുള്ള റോളാണോ എന്ന് നോക്കിയാണ്. നായികാ കഥാപാത്രമാകണമെന്ന് നിര്‍ബന്ധമില്ലെന്നും അപര്‍ണ പറയുന്നു. ഭാവിയില്‍ സിനിമ നടി അല്ലെങ്കില്‍ തിയറ്റര്‍ ആര്‍ടിസ്റ്റ് എന്നതിലുപരി നല്ല നടിയെന്നും നല്ല വ്യക്തി എന്നും അറിയപ്പെടാനാണ് താല്‍പര്യമെന്നും നടി കൂട്ടിച്ചേര്‍ത്തു.

പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ‘സെയ്ഫ്’ ആണ് അപര്‍ണയുടെ പുതിയ സിനിമ. പ്രദീപ് കാളീപുരത്ത് സംവിധാനം ചെയുന്ന ചിത്രത്തില്‍ സിജു വിത്സന്‍,അനുശ്രീ,അപര്‍ണ ഗോപിനാഥ് എന്നിവര്‍ പ്രധാന താരങ്ങളായി വേഷമിടുന്നു. രാഹുല്‍ സുബ്രമണ്യം സംഗീതം ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് എപ്പിഫാനി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഷാജി പല്ലാരി മംഗലവും സര്‍ജു മാത്യുവും ചേര്‍ന്നാണ്.

Exit mobile version