തപ്‌സി ചിത്രം സാന്‍ഡ് കി ആങ്ക് ന്റെ പുതിയ വീഡിയോ ഗാനം

ബോളിവുഡ് നടി തപ്‌സി പന്നു വ്യത്യസ്ത വേഷവുമായി പ്രേക്ഷക മുന്നില്‍ എത്തുന്ന ചിത്രമാണ്
സാന്‍ഡ് കി ആങ്ക്. ഷാര്‍പ് ഷൂട്ടറായ ചന്ദ്രോ ആയിട്ടാണ് തപ്‌സി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ രണ്ടാമത്തെ ഗാനവും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വുമാനിയ എന്ന ഗാനമാണ് പുറത്തുവിട്ടത്. തപ്‌സിയും മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്ന ഭൂമി പഡ്‌നേക്കറും തന്നെയാണ് ഗാനത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്.

ചിത്രത്തില്‍ തപ്‌സിക്കു പുറമേ പ്രകാശി എന്ന മറ്റൊരു പ്രായക്കൂടുതലുള്ള ഷാര്‍പ് ഷൂട്ടറായി എത്തുന്നത് ഭൂമി പട്‌നേക്കറാണ്. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ഒക്ടോബര്‍ 25നാണ് പ്രദര്‍ശനത്തിന് എത്തുക.

Womaniya - Saand Ki Aankh | Bhumi P , Taapsee P | Vishal Mishra ft.Vishal Dadlani | Raj S | Tushar H

Exit mobile version