‘നരസിംഹ റെഡ്ഡി’ ബോക്‌സ് ഓഫീസില്‍ ജൈത്രയാത്ര തുടങ്ങി; കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു

ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ആദ്യ പോരാളിയായ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ കഥയാണ് 'സെയ് റാ നരസിംഹ റെഡ്ഡി'യില്‍ പറയുന്നത്

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവി നായകായി എത്തിയ ‘സെയ് റാ നരസിംഹ റെഡ്ഡി’ ബോക്‌സ് ഓഫീസില്‍ ജൈത്രയാത്ര ആരംഭിച്ചു. കഴിഞ്ഞ ദിവസം തീയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ചിത്രം ഹൈദരാബാദ് ആര്‍ടിസി എക്സ് റോഡില്‍ നിന്ന് മാത്രം സ്വന്തമാക്കിയത് 25 ലക്ഷം രൂപയാണ്.

യുഎസിലെ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ കോടിയില്‍ അധികമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ തമിഴ് പതിപ്പ് ഏഴ് ലക്ഷം രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ആദ്യ പോരാളിയായ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ കഥയാണ് ‘സെയ് റാ നരസിംഹ റെഡ്ഡി’യില്‍ പറയുന്നത്. ചിരഞ്ജീവിയെ കൂടാതെ അമിതാഭ് ബച്ചന്‍, ജഗപതി ബാബു, നയന്‍താര, വിജയ് സേതുപതി, തമന്ന, കിച്ച സുദീപ്, ബ്രഹ്മാജി, രവി കിഷന്‍, ഹുമ ഖുറേഷി, ലക്ഷ്മി ഗോപാലസ്വാമി എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.

സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്ത ചിത്രം 250 കോടി മുതല്‍ മുടക്കില്‍ കോയിന്‍ഡെല്ലാ പ്രൊഡക്ഷന്‍സിന്റെ കീഴില്‍ രാംചരണാണ് നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version