അന്‍സിബ ഹസന്‍ സംവിധാനം ചെയ്യുന്ന ചിത്രം അല്ലു അര്‍ജുന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടു

നടിയും ടെലിവിഷന്‍ അവതാരികയുമായ അന്‍സിബ ഹസന്‍ എഴുതി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം അല്ലു അര്‍ജുന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. മോഹന്‍ലാലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് താരത്തിന്റെ കന്നി സംവിധാന സംരംഭം പ്രേക്ഷകരുമായി പങ്കുവെച്ചത്.

വിവോക്സ് മൂവി ഹൗസിന്റെ ബാനറില്‍ ജോബിന്‍ വര്‍ഗീസും ബാബു വിസ്മയയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് നൗഷാദ് ഷരീഫാണ്. 4 മ്യൂസിക്സും രഞ്ജിന്‍ രാജും ചേര്‍ന്നാണ് സംഗീതം നിര്‍വഹിക്കുന്നത്.

Exit mobile version