വരവറിയിച്ച് ചിത്രം ‘എന്നൈ നോക്കി പായും തോട്ട’; റിലീസ് തിയ്യതി പ്രഖ്യാപിച്ചു

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ചിത്രം ‘എന്നൈ നോക്കി പായും തോട്ട’ യുടെ
റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ഗൌതം വാസുദേവ് മോനോന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസ് വിവിധ കാരണങ്ങളാല്‍ മാറ്റിവെക്കുകയായിരുന്നു. നവംബര്‍ 15നാണ് ചിത്രം പ്രേക്ഷക മുന്നില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ട്.

ധനുഷ്, മേഘ്‌ന ആകാശ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന സിനിമയുടെ ചിത്രീകരണം 2016ല്‍ തന്നെ ആരംഭിച്ചിരുന്നു. ഇപ്പോള്‍ മൂന്ന് വര്‍ഷങ്ങള്‍ക്കൊടുവിലാണ് ചിത്രം റിലീസിനെത്തുന്നത്. ഗൗതം മേനോന്റെ ഉടമസ്ഥതയിലുള്ള ഒന്‍ട്രാഗാ എന്റര്‍ടടൈന്മെന്റ്‌സും എക്‌സേപ് ആര്‍ട്ടിസ്റ്റ് മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിലെ മറുവാര്‍ത്തൈ പേസാതെ എന്ന ഗാനം സൂപ്പര്‍ ഹിറ്റ് ആയിരുന്നു. ഡര്‍ബുക്ക ശിവയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. ഒരു റൊമാന്റിക് തില്ലറാണ് ചിത്രം.

Exit mobile version