എനിക്ക് മുന്‍പും ഒരുപാട് പേര്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട്; വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി നടി കൊയ്‌ന മിത്ര

തനിക്ക് നേരിടേണ്ടി വന്ന അപമാനങ്ങള്‍ക്കെതിരെ തുറന്നടിച്ച് ബോളിവുഡ് നടി കൊയ്‌ന മിത്ര. പ്ലാസ്റ്റിക് സര്‍ജറിയുടെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ക്ക് വിദേയമായ നടിയാണ് കൊയ്‌ന മിത്ര.

ബിഗ് ബോസ് ഹിന്ദി 13-ാം സീസണിലേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്ന അവസരത്തില്‍ ബോംബൈ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ കൊയ്‌ന പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ച് സംസാരിച്ചത്.

നമ്മുടെ സിനിമാലോകത്തെ ഏറ്റവും മോശം കഥകളിലൊന്നായാണ് പലരും എന്റെ സര്‍ജറിയെക്കുറിച്ച് പറയുന്നത്. എനിക്ക് മുന്‍പും ശേഷവും ഒത്തിരിപേര്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട്. ഇപ്പോഴും പലരും ചെയ്യുന്നു. എന്നാല്‍ അതൊന്നും ആരും പരസ്യമായി സമ്മതിക്കുകയില്ല എന്ന് മാത്രം.

അതൊരു കുറ്റമോ പാപമോ അല്ല. കോസ്മറ്റിക് സര്‍ജറിയുടെ കാര്യം പറഞ്ഞ് സ്ത്രീകളെ മാത്രം കുറ്റപ്പെടുത്തുന്നത് എന്തിന്. 50 വയസ്സായ ഒരു പുരുഷന്റെ മുഖത്ത് പാടുകളും ചുളിവുകളും ഇല്ലെങ്കില്‍ അത് സര്‍ജറി ചെയ്തിട്ടാണെന്ന് ആരും പറയുകയില്ല- കൊയ്‌ന പറഞ്ഞു.

Exit mobile version