കൂടുതല്‍ കല്യാണം കഴിച്ചവള്‍ എന്ന പേരു കൂടി ഉണ്ട് എനിക്ക്; അപവാദ പ്രചരണങ്ങളോട് തുറന്നടിച്ച് നടി രേഖ

തന്റെ കുടുംബജീവിതത്തെക്കുറിച്ചും തനിക്കെതിരെയുള്ള ഗോസിപ്പുകളെക്കുറിച്ചുമാണ് താരം വെളിപ്പെടുത്തിയത്.

ബിഗ് സ്‌ക്രീനില്‍ തുടങ്ങി മിനി സ്‌ക്രീനില്‍ തിളങ്ങുന്ന താരമാണ് നടി രേഖ. പരസ്പരം സീരിയലില്‍ പദ്മാവതിയായി വന്ന് പ്രേക്ഷക മനം കീഴടക്കിയ താരം കൂടിയാണ് രേഖ. ഇപ്പോള്‍ കൈനിറയെ സീരിയലുകളായി മുന്‍പോട്ട് കുതിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ താരത്തിനെതിരെയുള്ള അപവാദ പ്രചരണങ്ങള്‍ ശക്തമായി നടക്കുകയാണ്. മോശം കമന്റുകളും നിറയുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് രേഖ മറുപടിയായി എത്തുന്നത്. തന്റെ കുടുംബജീവിതത്തെക്കുറിച്ചും തനിക്കെതിരെയുള്ള ഗോസിപ്പുകളെക്കുറിച്ചുമാണ് താരം വെളിപ്പെടുത്തിയത്. യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തുറന്ന് പറച്ചില്‍. ഇപ്പോള്‍ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. താന്‍ നാലു കല്യാണം കഴിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ കൂടുതല്‍ കല്യാണം കഴിച്ചവള്‍ എന്ന പേരും തനിക്ക് ഉണ്ടെന്ന് രേഖ പറയുന്നു.

രേഖയുടെ വാക്കുകള്‍;

ഞാന്‍ പോലും അറിയാത്ത പല വാര്‍ത്തകളും എന്നെ പറ്റി വരുന്നു. അതുകൊണ്ട് ഇടയ്ക്കിടെ യു ട്യൂബ് നോക്കും. കാരണം ഞാന്‍ കിടന്ന് ഉറങ്ങുവാണെങ്കില്‍ കൂടി എന്നെ പറ്റി പറയുന്നത് ഞാന്‍ വേറെ കല്യാണം കഴിച്ചു എന്നാണ്. കൂട്ടുകാര്‍ വിളിച്ചു ചോദിക്കുമ്പോള്‍, നിങ്ങള്‍ എന്തിനു ടെന്‍ഷന്‍ അടിക്കണം ഞാന്‍ ഈ വീട്ടില്‍ തന്നെ ഉണ്ട് എന്ന് നിങ്ങള്‍ക്ക് അറിയില്ലേ എന്ന് ചോദിക്കും. എന്തെങ്കിലും അപവാദകഥകള്‍ വന്നിട്ടുണ്ടെകില്‍ അതിന്റെ കമന്റ്‌സ് വായിക്കും ചിലത് വായിക്കുമ്പോള്‍ സങ്കടം തോന്നും. ചിലപ്പോള്‍ ഒന്ന് രണ്ടു തുള്ളി കണ്ണുനീര്‍ പോകുമായിരിക്കും, എന്നാല്‍ പിന്നീട് ഞാന്‍ എന്റെ പണി നോക്കും”ഇപ്പൊള്‍37 വയസ്സാണെന്നും ഇതുവരെ കൂടുതല്‍ കേട്ട ഇരട്ടപ്പേര് ‘കൂടുതല്‍ കല്യാണം കഴിച്ചവള്‍’ എന്നാണ്.

Exit mobile version