നീരജ് മാധവിന്റെ ‘ദ ഫാമിലി മാനെ’തിരെ ആര്‍എസ്എസ്; ചില എപ്പിസോഡുകള്‍ ദേശവിരുദ്ധത പ്രചരിപ്പിക്കുന്നതായി ആരോപണം

നടന്‍ നീരജ് മാധവ് പ്രധാന കഥാപാത്രമായെത്തുന്ന ദ ഫാമിലി മാന്‍ എന്ന വെബ് സീരീസ്
ദേശവിരുദ്ധത പ്രചരിപ്പിക്കുന്നെന്ന ആരോപണം ശക്തം. ആര്‍എസ്എസ് മാസികയായ പാഞ്ചജന്യയാണ് ഇതിനെതിരെ രംഗത്ത് വന്നത്. വെബ് സീരീസിലെ ചില എപ്പിസോഡുകള്‍ ദേശവിരുദ്ധത പ്രചരിപ്പിക്കുന്നതാണെന്നാണ് ആരോപണം.

അഫ്‌സ്പ പോലുള്ള നിയമങ്ങള്‍ ഉപയോഗിച്ച് ഭരണകൂടം കശ്മീരിലെ ജനങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും തീവ്രവാദികളും ഭരണകൂടവും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്നും സീരിസിലെ ഒരു കഥാപാത്രം ചോദിക്കുന്നുണ്ടെന്നും മാസികയില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനത്തില്‍ പറയുന്നു.

ഇതുപോലുള്ള സീരീസുകളാണ് ദേശവിരുദ്ധതയും ജിഹാദും പരത്തുന്നതെന്നും ഇവ ഹിന്ദുക്കള്‍ക്കെതിരെയുള്ള വികാരം പരത്തുന്നതാണെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു

Exit mobile version