ഇതാ ശാലിനിയും മകനും; ആരാധകന്‍ എടുത്ത ചിത്രം വൈറല്‍

ഒരു കാലത്ത് കേളേജ് കുമാരിക്ക് ഉത്തമ ഉദാഹരണമായിരുന്നു നടി ശാലിനി. ഇപ്പോള്‍ താരം സിനിമയില്‍ ഇല്ലെങ്കിലും വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ശാലിനിയെ പോലെ തന്നെ ഭര്‍ത്താവ് അജിത്തിനും ആരാധകര്‍ ഏറെയാണ്. കേരളത്തിലും തമിഴകത്തിനും ഒരുപോലെ പ്രിയപ്പെട്ട താരകുടുംബമാണ് അജിത്തിന്റേത്. ഇപ്പോഴിതാ അജിത്തിന്റെ മകന്റെ ചിത്രമാണ് വൈറലാകുന്നത്.
അജിത്തിന്റെ ഒരു ആരാധകനാണ് ഈ ചിത്രത്തിന് പിന്നില്‍.

അജിത്തിന്റെ മകന്‍ ആദ്വിക്കും അമ്മ ശാലിനിയുടെയും ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ ഇടം പിടിച്ചത്. .
കുട്ടിത്തല എന്നാണ് അജിത്തിന്റെ ആരാധകര്‍ ആദ്വിക്കിനെ വിളിക്കുന്നത്. അജിത്തിന്റെ ആരാധകന്‍ എടുത്ത ഫോട്ടോയാണ് സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. അജിത്- ശാലിനി ദമ്പതികളുടെ മകള്‍ അനൌഷ്‌കയുടെ ചിത്രങ്ങളും മുമ്പ് സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിരുന്നു.

Exit mobile version