അഖില്‍ സത്യനും സംവിധാനരംഗത്തേക്ക്

സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യനും സംവിധാനരംഗത്തേക്ക്. ഫഹദാണ് ചിത്രത്തിലെ നായകന്‍. നായിക പുതുമുഖമാകാനാണു സാധ്യത.

തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകറാണ് സംഗീതം. ജസ്റ്റിന്റെ ‘മധു പോലെ പെയ്ത മഴയെ’ എന്ന ഗാനം മിക്ക ഭാഷകളിലും ഹിറ്റായിരുന്നു. ഫുള്‍മൂണ്‍ സിനിമയ്ക്കു വേണ്ടി സേതു മണ്ണാര്‍ക്കാടാണു സിനിമ നിര്‍മിക്കുന്നത്.

കേരളത്തിനു പുറമേ ഗോവയിലും മുംബൈയിലും ചിത്രീകരണം നടക്കും. അടുത്ത വര്‍ഷം ജനുവരിയില്‍ ചിത്രീകരണം തുടങ്ങുന്നതാണ്.

Exit mobile version