ശിവകാര്‍ത്തികേയന്റെ കണ്ണ് നനയിച്ച് ഭാര്യയുടെ വാക്കുകള്‍; ആര്‍തിയുടെ കിടിലന്‍ സര്‍പ്രൈസ് വീഡിയോ വൈറല്‍

സിനിമയെ പോലെ തന്നെ കുടുംബത്തിനും വളരെ പ്രാധാന്യം നല്‍കുന്ന നടനാണ് ശിവകാര്‍ത്തികേയന്‍. ഇപ്പോള്‍ പുതിയ ചിത്രം നമ്മ വീട്ടു പിളളൈ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ താരത്തിന്റെ ഭാര്യ കൊടുത്ത സര്‍പ്രൈസ് വീഡിയോ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ആരാധകരുടെ കണ്ണ് നനയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

എത്ര ഭര്‍ത്താക്കന്മാര്‍ ഇങ്ങനെ ചെയ്യുമെന്ന് എനിക്ക് അറിയില്ല. എന്റെ അച്ഛന് ലഭിച്ച ഏറ്റവും വലിയ സമ്മാനവും ശിവയായിരിക്കും ആര്‍തി പറഞ്ഞപ്പോള്‍ വേദിയിലിരുന്ന ശിവയുടെ കണ്ണ് നിറഞ്ഞു.
അപ്രതീക്ഷിതമായ ഭാര്യയുടെ വീഡിയോ കണ്ടപ്പോള്‍ ശിവയും ഒന്ന് ഞെട്ടിരിക്കുകയാണ്.

ആര്‍തിയുടെ വാക്കുകള്‍ ഇങ്ങനെ:

ഈ ഉലകത്തില്‍ എന്റെ മകള്‍ ആരാധനയെ എത്രത്തോളം ഇഷ്ടമാണോ അത്രത്തോളം ഇഷ്ടം ശിവയോടും ഉണ്ട്. ഇങ്ങനെയേ എനിക്ക് പറയാന്‍ അറിയൂ. എവിടെ നിന്നും തുടങ്ങണമെന്ന് എനിക്ക് അറിയില്ല. അത്രയും കാര്യങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടി ചെയ്തിട്ടുണ്ട്. എന്നെയും മകളെയും എങ്ങനെ നോക്കുന്നുവോ അതുപോലെ തന്നെയണ് എന്റെ അച്ഛനെയും അമ്മയെയും അനിയത്തിയെയും അദ്ദേഹം നോക്കുന്നത്. എത്ര ഭര്‍ത്താക്കന്മാര്‍ ഇങ്ങനെ ചെയ്യുമെന്ന് എനിക്ക് അറിയില്ല. എന്റെ അച്ഛന് ലഭിച്ച ഏറ്റവും വലിയ സമ്മാനവും ശിവയായിരിക്കും.

ഒരുപാട് വിശേഷങ്ങള്‍ അങ്ങയോട് പറയാനുണ്ട്. എന്നാല്‍ ഇതാദ്യമായി വേദിയില്‍ വച്ചു ഞാന്‍ പറയുന്നു, ‘ ഐ ലവ് യു’. എനിക്കൊരു സോറി പറയുവാനുണ്ട്. ശിവയോട് ചോദിക്കാതെ ഈ വിഡിയോ ബൈറ്റ് നല്‍കിയതിന് സോറി. കുടുംബത്തിന് വലിയ പ്രാധാന്യം കൊടുക്കുന്ന ആളാണ് എന്റെ ഭര്‍ത്താവെന്ന് പറയാന്‍ ഒരു ഉദാഹരണം ഞാന്‍ പറയാം. ഏതെങ്കിലും സിനിമയുടെ ജോലിക്കായി വിമാനത്താവളത്തില്‍ പോകുമ്പോള്‍ അവിടെ വരെ എന്നെയും മകളെയും കൂട്ടിക്കൊണ്ടുപോകും. കാറിലിരുന്ന് കുട്ടിയുമായി കളിയും ചിരിയുമായിരിക്കും.

ഞങ്ങള്‍ക്കുളളിലെ ബന്ധം ഐ ലവ് യുവില് ഒതുങ്ങുന്നതല്ല. ഇതാദ്യമായാണ് ഇവളില്‍ നിന്നും ഇങ്ങനെ കേള്‍ക്കുന്നത്. അവളുടെ സന്തോഷത്തിന്റെ അളവ് ആ വാക്കുകളില്‍ ഉണ്ടായിരുന്നു. പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും പരസ്പരം സംസാരിക്കും. എന്നാല്‍ ഐ ലവ് യു വാക്കുകളൊന്നും ഞങ്ങള്‍ക്കിടയില്‍ ഇല്ല. എന്നാല് ഈ വേദിയില്‍ നിന്നും അത് കേള്‍ക്കുമ്പോള്‍ ജീവിതത്തിലെ വലിയൊരു നിമിഷമായി തോന്നുന്നു. 2007ലായിരുന്നു ആര്‍തിയും ശിവകാര്‍ത്തികേയനും വിവാഹിതരാകുന്നത്. ആരാധന എന്നാണ് മകളുടെ പേര്.

Exit mobile version