സായി പല്ലവിയെ വിവാഹം കഴിക്കാനാണ് താല്‍പര്യം ; ആ സത്യം തുറന്നു പറഞ്ഞ് നടന്‍ വരുണ്‍തേജ്

നടി സായി പല്ലവിയെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ച് തെലുങ്കുയുവനടന്‍ വരുണ്‍തേജ്.
ഒരു അഭിമുഖത്തിനിടെയാണ് താരം ഈ കാര്യം തുറന്നു പറഞ്ഞത്.

സായി പല്ലവി, റാഷി ഖന്ന, പൂജ ഹെഗ്‌ഡെ തുടങ്ങിയ നായികമാരില്‍ ആരെ വിവാഹം കഴിക്കാനാണ് വരുണിന് താല്‍പര്യമെന്നായിരുന്നു അവതാരകയുടെ ചോദ്യം. ഇതിന് മറുപടിയായി സായി പല്ലവിയെ വിവാഹം കഴിക്കുമെന്നായിരുന്നു താരം തുറന്നുപറഞ്ഞത്.

ശേഖര്‍ കമൂല സംവിധാനം ചെയ്യ്ത ചിത്രം ഫിദ യില്‍ ജോഡികളായി എത്തിയിരുന്നു വരുണ്‍ തേജും , സായി പല്ലവിയും. ചിത്രത്തിന്റെ കഥ ഒരുപാട് ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഈ സിനിമയില്‍ അഭിനയിക്കാന്‍ താരം തീരുമാനിച്ചത്. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

പ്രേമം, കലി, അതിരൻ എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് സായി പല്ലവി.

Exit mobile version