ആസിഫ് അലി ചിത്രം ‘അണ്ടര്‍ വേള്‍ഡി’ന്റെ രണ്ടാം ടീസര്‍ പുറത്തുവിട്ടു

ആസിഫ് അലി നായകനാകുന്ന ചിത്രം അണ്ടര്‍ വേള്‍ഡിന്റെ രണ്ടാം ടീസര്‍ പുറത്തുവിട്ടു. അരുണ്‍കുമാര്‍ അരവിന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ ലാലിന്റെ മകനും യുവ സംവിധായകനുമായ ജീന്‍ പോള്‍ ലാല്‍ (ലാല്‍ ജൂനിയര്‍), ഫഹദ് ഫാസിന്റെ സഹോദരന്‍ ഫര്‍ഹാന്‍ ഫാസില്‍, മുകേഷ് അടക്കമുള്ളവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം പൊളിറ്റിക്കല്‍-ഡോണ്‍ ത്രില്ലര്‍ ആണെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ആസിഫ് അലിയ്‌ക്കൊപ്പം ഫര്‍ഹാന്‍ ഫാസില്‍, മുകേഷ്, ലാല്‍ ജൂനിയര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം നവംബര്‍ 1 ന് തിയേറ്ററുകളില്‍ എത്തും.

Exit mobile version