രണ്ടാമൂഴം ഇനി വേണ്ട..! തിരക്കഥാകൃത്ത് എംടി വാസുദേവന്‍ നായര്‍ തിരക്കഥ തിരിച്ച് വാങ്ങും

കോഴിക്കോട്: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ട കാലാവധി കഴിഞ്ഞിട്ടും പൂര്‍ത്തീകരിക്കിയില്ല, മോഹന്‍ലാല്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം രണ്ടാമൂഴത്തിന് തടസ്സ ഹര്‍ജി. രണ്ടാമൂഴത്തിന്റെ തിരക്കഥാകൃത്ത് എംടി വാസുദേവനാണ് ഹര്‍ജി നല്‍കിയത്. കോഴിക്കോട് മുന്‍സിഫ് കോടതിയിലാണ് എംടി ഹര്‍ജി നല്‍കിയിരിക്കുന്നത്. ശ്രീകുമാറാണ് ചിത്രത്തിന്റെ സംവിധാനം

വിവിധ ഭാഷകളിലായി ഇന്ത്യയിലെ മുന്‍നിര താരങ്ങളെ അണിനിരത്തി ചിത്രീകരിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് ഇതുവരെ ആരംഭിച്ചിട്ടില്ല. തടസ്സ ഹര്‍ജി നല്‍കിയത് ചിത്രത്തിന്റെ ഭാവിയെ പ്രതികൂലമായി ബാധിക്കും. എന്നാല്‍ വിഷയത്തില്‍ ഇതുവരെ സംവിധായകന്‍ പ്രതികരിച്ചട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version