‘നീ ഹിമമഴയായ് വരൂ..’ടൊവീനോ ചിത്രം എടക്കാട് ബറ്റാലിയന്‍ 06ലെ പാട്ടിന് ക്ലാസിക്കല്‍ ടച്ചില്‍ നൃത്താവിഷ്‌കാരം ഒരുക്കി നര്‍ത്തകി അഞ്ജലി; വീഡിയോ വൈറല്‍

കോട്ടയം: ടൊവീനോ തോമസ്, സംയുക്ത മേനോന്‍ ജോഡികളായി എത്തുന്ന എടക്കാട് ബറ്റാലിയന്‍ 06ലെ ‘നീ ഹിമമഴയായ് വരൂ..’എന്ന ഗാനം വൈറലാവുന്നു. മഞ്ഞുമലകളില്‍ ചിത്രീകരിച്ച ഗാനത്തിന്റെ സംഗീത സംവിധാനം കൈലാസ് മേനോനാണ്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് കൈലാസ് മേനോന്‍ സംഗീതം പകര്‍ന്ന പാട്ട് ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

ഇപ്പോഴിതാ നീ ഹിമകണമായ് വരൂ എന്ന മനോഹരമായ ഗാനത്തിന്’ ക്ലാസിക്കല്‍ ടച്ചില്‍ നൃത്താവിഷ്‌കാരം ഒരുക്കിയ നര്‍ത്തകി അഞ്ജലിയുടെ കവര്‍ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കോട്ടയം പുതുപ്പള്ളിയിലെ അഞ്ജലി ഹരി ഒരുക്കിയ നൃത്ത വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കോട്ടയം പുതുപ്പള്ളിയില്‍ കലാകളരി എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുകയാണ് അഞ്ജലി.

തീവണ്ടി എന്ന വിജയ ചിത്രത്തിന് ശേഷം ടൊവീനോയും സംയുക്തയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നവാഗതനായ സ്വപ്‌നേഷ് കെ നായര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൂബി ഫിലിംസിന്റെ ബാനറില്‍ ഡോ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version