പാപ്പുവിന്റെ ഈ സന്തോഷം കാണാനാണ് അമ്മ ജീവിച്ചിരിക്കുന്നത്; മകള്‍ക്ക് പിറന്നാള്‍ ആശംസകളുമായി ഗായിക അമൃത സുരേഷ്

എജി വ്ളോഗിലൂടെ സോഷ്യല്‍ മീഡിയയില്‍ താരങ്ങളായി കൊണ്ടിരിക്കുകയാണ് ഗായിക അമൃത സുരേഷും അനിയത്തി അഭിരാമിയും. താരങ്ങളുടെ വ്ളോഗിന് ആരാധകര്‍ ഏറെയാണ്. അതിനാല്‍ തന്നെ ഇവരുടെ ഓരോവിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ അമൃതയുടെ മകള്‍ പാപ്പു എന്ന അവന്തികയുടെ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അമൃത.

പാപ്പുവിന്റെ ഈ സന്തോഷം കാണാനാണ് അമ്മ ജീവിച്ചിരിക്കുന്നത്’ മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ എന്ന അടിക്കുറിപ്പോടെയാണ് അമൃത വീഡിയോ ഷേയര്‍ ചെയ്യ്തത്. വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വന്നത്.

വ്യത്യസ്ത കുസൃതികളിലൂടെ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട് പാപ്പു എന്ന അവന്തിക. അതിനാല്‍ തന്നെ പാപ്പുവിനെ ആര്‍ക്കും അത്ര അപരിചിതമായിരിക്കില്ല. പാപ്പുവിന്റെ പല ഡാന്‍സ് വീഡിയോകളും ചിത്രങ്ങളുമെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. മാത്രമല്ല അമൃത സുരേഷും അനിയത്തി അഭിരാമിയും നടത്തുന്ന വ്ളോഗിലും പാപ്പു ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. ഈ അടുത്തായി ബാലയുമൊത്തുള്ള പാപ്പുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിരുന്നു.

Exit mobile version