തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി ഹൃത്വിക് റോഷനും ടൈഗറര്‍ ഷ്രോഫും

സിദ്ധാര്‍ഥ് ആനന്ദിന്റെ സംവിധാനത്തില്‍ ഹൃതിക് റോഷന്‍, ടൈഗര്‍ ഷെറോഫ് എന്നിവര്‍ പ്രധാന താരങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ‘വാര്‍’. ഇപ്പോഴിതാ ചിത്രത്തിലെ തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി ഹൃത്വിക് റോഷനും ടൈഗര്‍ ഷ്രോഫും ഒന്നിച്ചുള്ള വീഡിയോ സോംഗ് പുറത്തെത്തിയിരിക്കുകയാണ്. ‘ജയ് ജയ് ശിവശങ്കര്‍’ എന്നാരംഭിക്കുന്ന ഗാനരംഗത്തിലെ ഇരുവരുടെയും ഡാന്‍സ് ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.


സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വാണി കപൂറാണ് നായിക. സംവിധായകനൊപ്പം ശ്രീധര്‍ രാഘവനും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. കുമാരിന്റെ വരികള്‍ക്ക് വിശാല്‍ ശേഖര്‍ ടീം സംഗീതമൊരുക്കിയിരിക്കുന്നു. ബെഞ്ചമിന്‍ ജാസ്പെറാണ് ചായാഗ്രഹണം. ആദിത്യ ചോപ്ര നിര്‍മിക്കുന്ന ചിത്രം ഒക്ടോബര്‍ രണ്ടിന് പുറത്തിറങ്ങും.

Exit mobile version