മഞ്ഞുമലകളില്‍ ചിത്രീകരിച്ച എടക്കാട് ബറ്റാലിയന്‍ 06ലെ പുതിയ ഗാനം പുറത്തെത്തി

ടൊവീനോ തോമസ്, സംയുക്ത മേനോന്‍ ജോഡികളായി എത്തുന്ന എടക്കാട് ബറ്റാലിയന്‍ 06ലെ ‘നീ ഹിമമഴയായ് വരൂ..’എന്ന ഗാനം പുറത്തിറങ്ങി. മഞ്ഞുമലകളില്‍ ചിത്രീകരിച്ച ഗാനത്തിന്റെ സംഗീത സംവിധാനം കൈലാസ് മേനോനാണ്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് കൈലാസ് മേനോന്‍ സംഗീതം പകര്‍ന്ന പാട്ട് ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. പ്രശസ്ത വയലിനിസ്റ്റ് രൂപ രേവതിയാണ് പാട്ടിനിടയില്‍ പശ്ചാത്തലത്തില്‍ കേള്‍ക്കുന്ന വയിലിനു പിന്നില്‍.

സ്വപ്‌നേഷ് കെ. നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ പി ബാലചന്ദ്രനാണ്. ടൊവീനോ ചിത്രത്തില്‍ സൈനിക ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുന്നത്.

റൂബി ഫിലിംസ് ആന്‍ഡ് കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍, എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version