ന്യൂയോര്‍ക്കില്‍ വെച്ചുള്ള ഫോട്ടോകള്‍ പങ്കുവെച്ച് തെന്നിന്ത്യന്‍ നടി തമന്ന

ആരാധകര്‍ ഏറെയുള്ള നടിയാണ് തമന്ന. തെന്നിന്ത്യന്‍ നടി തമന്ന പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ വെച്ചുള്ള ഫോട്ടോയാണ് തമന്ന ഷെയര്‍ ചെയ്തിരിക്കുന്നത്. ദ റ്രംഗ് ഷോ എന്ന പ്രോഗ്രാമിനാണ് തമന്ന ന്യൂയോര്‍ക്കിലെത്തിയത്.

അതേസമയം സെയ് റാ നരസിംഹ റെഡ്ഡിയാണ് തമ്മന്നയുടേതായി ഉടന്‍ പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം. ചിരഞ്ജീവി നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം സെയ് റാ നരസിംഹ റെഡ്ഡി യുടെ ട്രെയ്‌ലര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരേ പോരാടിയ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതത്തെ അധികരിച്ചാണ് സിനിമ. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനും വിജയ് സേതുപതിയും പ്രധാന വേഷങ്ങളിലുണ്ട്. നയന്താരയും തമന്നയും നായികമാരായി എത്തുന്നു. രവി കിഷന്‍, നിഹാരിക, ജഗപതി ബാബു, സുദീപ്, എന്നിവരാണ് മറ്റ് താരങ്ങള്‍. കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ രാം ചരണ്‍ ആണ് നിര്‍മ്മാണം.

Exit mobile version