കല്യാണത്തിന് എത്തിയില്ല; സന്ധ്യയ്ക്ക് ഫോട്ടോഗ്രാഫറുടെ വീട് സന്ദര്‍ശിച്ച് മമ്മൂട്ടി, അമ്പരപ്പില്‍ കുടുംബം, വൈറലായി വീഡിയോ

ഇപ്പോള്‍ ആ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും എത്തി കഴിഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു ഫോട്ടോഗ്രഫര്‍ ശ്രീനാഥിന്റെ കല്യാണം. നടന്‍ ഉണ്ണി മുകുന്ദന്‍, ടൊവീനോ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. അപ്പോഴെല്ലാം ഉയര്‍ന്ന ചോദ്യം നടന്‍ മമ്മൂട്ടി എത്തിയില്ലേ എന്നായിരുന്നു. കാരണം ഗ്രേറ്റ് ഫാദര്‍, പതിനെട്ടാം പടി, മാമാങ്കം എന്നീ സിനിമകളില്‍ മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത് ശ്രീനാഥ് ആയിരുന്നു.

ഇപ്പോള്‍ ആ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും എത്തി കഴിഞ്ഞു. സന്ധ്യ നേരത്ത് ശ്രീനാഥിന്റെ വീട്ടിലേയ്ക്ക് വന്ന് ആശംസകള്‍ അറിയിക്കുകയായിരുന്നു താരം. ശ്രീനാഥിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നതിനാലാണ് മമ്മൂട്ടി ശ്രീനാഥിന്റെ വസതിയില്‍ എത്തി ആശംസ അറിയിച്ചത്. ശ്രീനാഥിനും കുടുംബത്തിനുമൊപ്പം ഏറെ നേരം ചിലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

സഹപ്രവര്‍ത്തകരുടെ മംഗളകര്‍മങ്ങളില്‍ വലിപ്പചെറുപ്പമില്ലാതെ പങ്കെടുക്കാന്‍ മനസ്സുകാണിക്കുന്ന മമ്മൂട്ടിയെ അഭിനന്ദിച്ച് നിരവധി ആളുകളും രംഗത്തെത്തി. സംഭവത്തിന്റെ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

Exit mobile version