ലണ്ടനില്‍ ധനുഷിനെ കാണാന്‍ ആരാധകര്‍ എത്തിയപ്പോള്‍, വീഡിയോ വൈറല്‍

പ്രശസ്ത തമിഴ് ചലച്ചിത്രതാരം ധനുഷ് നായകനാകുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ ചിത്രീകരണം ലണ്ടനിലാണ് നടക്കുക. ഇപ്പോള്‍ താരത്തെ കാണാന്‍ ആരാധകര്‍ കൂട്ടമായി എത്തിയ വീഡിയോ ആണ് വൈറലാവുന്നത്.


ധനുഷ് ലണ്ടനില്‍ സിനിമ ചിത്രീകരണത്തിലാണെന്ന വാര്‍ത്ത പുറത്തുവന്നതോടെ നിരവധി പേരാണ് താരത്തെ കാണാനെത്തിയത്. അതില്‍ കുട്ടികളടക്കമുണ്ടായിരുന്നു. ആരാധകര്‍ എത്തിയതിനെ തുടര്‍ന്ന് ധനുഷും അവരുടെ അടുത്തേയ്ക്ക് എത്തി. എല്ലാവര്‍ക്കും കൈകൊടുക്കുകയും നന്ദി പറയുകയും ചെയ്തു. ആരാധകരുടെ ആവേശം എന്തായാലും വൈറലാകുകയും ചെയതു. അതേസമയം 1973ല്‍ പ്രദര്‍ശനത്തിന് എത്തിയ എംജിആര്‍ ചിത്രമായ ഉലകം സുട്രും വാലിബന്‍ എന്ന പേര് തന്നെ ചിത്രത്തിന് ഇട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. ധനുഷ് ചിത്രത്തില്‍ മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ് നായികയാകുന്നത്.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ധനുഷ് എത്തുന്നത്. ചിത്രത്തിന്റെ പേര് ഉലകം സുട്രും വാലിബന്‍ എന്നാണ് റിപ്പോര്‍ട്ട്.

Exit mobile version