തത്ത്വമസിയുടെ അര്‍ത്ഥം തെരഞ്ഞ് ധ്യാനും അജുവും; ടീസറുമായി ‘സച്ചിന്‍’ എത്തി

സമകാലിക സംഭവങ്ങളെ ആക്ഷേപഹാസ്യത്തോടെ നോക്കിക്കാണുന്ന സംഭാഷണശകലങ്ങളാണ് ടീസറിലുള്ളത്

ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ ചിത്രം സച്ചിന്റെ ടീസര്‍ എത്തി. ചിത്രത്തില്‍ ചിരിയുടെ അമിട്ട് പൊട്ടിക്കാന്‍ അജു വര്‍ഗീസും, രമേഷ് പിഷാരടിയും, ഹരീഷ് കണാരനും, രഞ്ജി പണിക്കരുമെല്ലാം ഉണ്ട്. തികച്ചും ഒരു കോമഡി എന്റര്‍ടെയ്‌നറായിരിക്കും സച്ചിനെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. സമകാലിക സംഭവങ്ങളെ ആക്ഷേപഹാസ്യത്തോടെ നോക്കിക്കാണുന്ന സംഭാഷണശകലങ്ങളാണ് ടീസറിലുള്ളത്.

ഫഹദ് ഫാസിലിനെ നായകനാക്കി ‘മണിരത്‌നം’ എന്ന ചിത്രമൊരുക്കിയ സന്തോഷ് നായരാണ് ചിത്രത്തിന്റെ സംവിധായകന്‍. ജെജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജൂഡ് ആഗ്‌നസ് സുധീര്‍, ജൂബി നൈനാന്‍ എന്നിവര്‍ ചേര്‍ന്നാണ് സച്ചിന്‍ നിര്‍മിച്ചിരിക്കുന്നത്. ഷാന്‍ റഹ്മാന്‍, ഗോപി സുന്ദര്‍ എന്നിവരാണ് സംഗീതം. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റാണ് ചിത്രം തീയ്യേറ്ററില്‍ എത്തിക്കുന്നത്.

Exit mobile version