‘ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും’; പാര്‍വതിയുടെ തമിഴ് ചിത്രത്തിന് ജപ്പാനിലെ ഫുക്കുവോക്ക ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം

വ്യത്യസ്ത ജീവിത പശ്ചാത്തലത്തിലുള്ള മൂന്ന് സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്

പാര്‍വതി തിരുവോത്ത് അഭിനയിച്ച ‘ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും’ എന്ന തമിഴ് ചിത്രം ജപ്പാനിലെ ഫുക്കുവോക്ക ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം കരസ്ഥമാക്കി. വസന്ത് എസ് സായ് സംവിധാനം ചെയ്ത ചിത്രമാണ് 29-ാമത് ഫുക്കുവോക്ക ചലച്ചിത്ര മേളയില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്.

പാര്‍വതിക്കൊപ്പം ലക്ഷ്മിപ്രിയ ചന്ദ്രമൗലി, കാളീശ്വരി ശ്രീനിവാസന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വ്യത്യസ്ത ജീവിത പശ്ചാത്തലത്തിലുള്ള മൂന്ന് സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്.

അശോകമിത്രന്‍, ആദവന്‍, ജയമോഹന്‍ എന്നിവരുടെ ചെറുകഥകളെ ആസ്പദമാക്കിയാണ് വസന്ത് എസ് സായ് ഈ ചിത്രം ഒരുക്കിയത്. 2018 ല്‍ മുംബൈ മാമി ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രത്തിന് ജെന്‍ഡര്‍ ഇക്വാലിറ്റി അവാര്‍ഡും ലഭിച്ചിരുന്നു.

Exit mobile version