അതിമനോഹരം, ആ അജ്ഞാത സ്വരം..! വീടിന്റെ ഉമ്മറത്തിരുന്ന് പാടി എആര്‍ റഹ്മാനെ വരെ വീഴ്ത്തി ആ അമ്മ

പാട്ടുപാടാന്‍ സംഗീതം പടിക്കണമെന്നില്ല… സോഷ്യല്‍ മീഡിയയിലൂടെ കഴിവുറ്റ എത്ര കലാകാരന്മാരാണ് കലാരംഗത്തേക്ക് കാലുകുത്തിയത്. രാജഹംസമായ് വന്ന ചന്ദ്രലേഖയും ‘ഉനൈ കാണാമല്‍’ പാടി കമല്‍ഹാസന്റെ വരെ പ്രീതി പിടിച്ചു പറ്റിയ രാകേഷും തുടങ്ങി അങ്ങനെ എത്രയോ കലാകാരന്‍മാര്‍. ലോകം അറിയാത്ത എത്രയോ കലാകാരന്മാര്‍ ഇന്ന് പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിയിരിക്കുന്നു.

അത്തരത്തില്‍ സാധാരണക്കാരില്‍ സാധാരണക്കാരിയായ ഒരു അജ്ഞാതഗായിക സോഷ്യല്‍ മീഡിയവഴി ഇന്ന് എആര്‍ റഹ്മാനെ വരെ ഫ്‌ലാറ്റാക്കിയിരിക്കുന്നു. ഇത്രയും മോഹരമായ സ്വരം അതിഷയിപ്പിക്കുന്നതാണെന്ന് പാട്ട് കേട്ട ആളുകള്‍ പറയുന്നു.

പ്രഭുദേവ നായകനായ കാതലന്‍ സിനിമയിലെ ഹിറ്റ് ഗാനമായ ‘എന്നവളെ അടി അടി എന്നവളേയുടെ’ തെലുങ്ക് പതിപ്പ് ‘ഓ ചെലിയാ’ പാടിയാണ് ഈ വീട്ടമ്മ കാഴ്ച്ചക്കാരുടെ മനം കവരുന്നത്. ഒരു പഴയ വീടിന്റെ ഉമ്മറത്തിരുന്ന് അവര്‍ പാടി കയറി ആയിരങ്ങളുടെ ഹൃദയത്തിലേക്ക്. സംഭവം എആര്‍ റഹ്മാന്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്യുക കൂടി ചെയ്തതോടെ സംഭവം വേറെ ലെവലായി

Exit mobile version