രാജ്യത്തെ തന്നെ ഏറ്റവും മികച്ച നടന്‍, അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് സ്വപ്‌ന സാക്ഷാത്കാരം; മോഹന്‍ലാലിനെ വാനോളം പുകഴ്ത്തി സൂര്യ

നമ്മള്‍ ഒരു മാഗ്നിഫൈയിംഗ് ക്യാമറ അദ്ദേഹത്തിന്റെ മുഖത്ത് വെച്ചാല്‍ കൂടിയും കാണാന്‍ കഴിയില്ല.

സൂര്യയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് കാപ്പാന്‍. ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോള്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം പറയുകയാണ് സൂര്യ. രാജ്യത്തെ ഏറ്റവും മികച്ച നടനെന്ന വിശേഷണമാണ് മോഹന്‍ലാലിന് സൂര്യ നല്‍കിയത്. താരത്തിന് ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഒരു സ്വപ്‌ന സാക്ഷാത്കാരം കൂടിയാണെന്നും സൂര്യ പറയുന്നു.

ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സൂര്യയുടെ പ്രതികരണം. ‘മോഹന്‍ലാലിന്റെ സിനിമകളില്‍ നിന്ന് ഞാന്‍ അഭിനയത്തിന്റെ പല സൂക്ഷ്മാംശങ്ങളും പഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കിരീടം, സ്ഫടികം എന്നീ ചിത്രങ്ങളില്‍ നിന്നെല്ലാം ഞാന്‍ പാഠങ്ങള്‍ ഉള്‍കൊണ്ടിട്ടുണ്ട്’ സൂര്യ പറയുന്നു. സാധാരണ മിക്ക അഭിനേതാക്കള്‍ക്കും ക്യാമറയെക്കുറിച്ച് ഒരു ഭയമുണ്ട്, ചില സമയങ്ങളില്‍ അവര്‍ അതിന് മുന്നില്‍ പ്രകടനം നടത്താന്‍ പാടുപെടും പക്ഷേ മോഹന്‍ലാല്‍ സാറിന്റെ അടുത്ത് അത് കാണാന്‍ കഴിയില്ല.

നമ്മള്‍ ഒരു മാഗ്നിഫൈയിംഗ് ക്യാമറ അദ്ദേഹത്തിന്റെ മുഖത്ത് വെച്ചാല്‍ കൂടിയും കാണാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ കണ്ണുകള്‍ ആ ലെന്‍സിനെ കാണുകയെ ഇല്ല. അദ്ദേഹത്തിന് അത് അപ്രത്യക്ഷമാക്കാന്‍ കഴിയും സൂര്യ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ രാഷ്ട്രീയമാണ് കാപ്പാന്‍ ചിത്രം ചര്‍ച്ച ചെയ്യുന്നത്. ഭീകരവാദവും ഇന്ത്യ-പാക് പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്ന ചിത്രമായിരിക്കുമെന്നാണ് ലഭിക്കുന്ന സൂചന. ഏവരും കാത്തിരിക്കുന്ന ചിത്രം 20നാണ് തീയ്യേറ്ററുകളില്‍ എത്തുക.

Exit mobile version