കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി ‘കാപ്പാന്‍’ ട്രെയിലര്‍; യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമത്

കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി മോഹന്‍ലാല്‍-സൂര്യ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ‘കാപ്പാന്റെ’ രണ്ടാമത്തെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. റിലീസ് ചെയ്ത് പതിനഞ്ച് മണിക്കൂറിനുള്ളില്‍ ഒരു മില്യണിലധികം കാഴ്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതാണ് ട്രെയിലര്‍ ഇപ്പോള്‍.

സൂര്യയുടെ മാസ് ഡയലോഗും ആക്ഷനുമാണ് ട്രെയിലറില്‍ ഉള്ളത്. ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മോഹന്‍ലാല്‍, ആര്യ, സയേഷ, സമുദ്രക്കനി തുടങ്ങിയവരും ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചന്ദ്രകാന്ത് വര്‍മ്മ എന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. ചിത്രത്തില്‍ നാല് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് സൂര്യ എത്തുന്നത്. ആര്യയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സയേഷയാണ് നായിക.

‘ജില്ല’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ഹാരിസ് ജയരാജാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. 100 കോടി ചെലവില്‍ ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ചിത്രം ഈ മാസം ഇരുപതിന് തീയ്യേറ്ററുകളിലെത്തും.

Exit mobile version