അനിതയുടെ ഓട്ടോ സവാരിക്കായി ‘സുധി’ കാത്തിരിക്കുന്നു; ‘ഓട്ടര്‍ഷ’യുടെ ട്രെയിലര്‍ മോഹന്‍ലാല്‍ പുറത്തിറക്കി

സുജിത്ത് വാസുദേവ് ജെയിംസ് ആന്റ് ആലീസിനു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓട്ടര്‍ഷ

അനുശ്രീ ഓട്ടോ ഡ്രൈവറായി എത്തുന്ന പുതിയ ചിത്രം ഓട്ടര്‍ഷയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ ആണ് ട്രെയിലര്‍ ഔദ്യോഗികമായി റിലീസ് ചെയ്തത്. നവംബര്‍ 23 മുതല്‍ ഓട്ടര്‍ഷയുമായി നമ്മളെ കൂട്ടുവാന്‍ അവള്‍ വരുന്നു… നിങ്ങള്‍ക്കൊപ്പം നിങ്ങളുടെ ‘സുധി’യും കാത്തിരിക്കുന്നു അനിതയുടെ ഓട്ടോ സവാരിക്ക്.’-ട്രെയിലര്‍ റിലീസ് ചെയ്ത് മോഹന്‍ലാല്‍ ഫേസ് ബുക്കില്‍ കുറിച്ച വാക്കുകള്‍.

സുജിത്ത് വാസുദേവ് ജെയിംസ് ആന്റ് ആലീസിനു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓട്ടര്‍ഷ. ഓട്ടോറിക്ഷയിലെ യാത്രക്കാരായ സാധാരണക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. സാധാരണക്കാരനായ ഒരാളുടെ നിത്യജീവിതത്തില്‍ ഉണ്ടാകുന്ന തമാശകളും സംഭവങ്ങളുമൊക്കെയാണ് സിനിമയില്‍ ഉണ്ടാവുക. അനുശ്രീയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബാക്കിയെല്ലാം പുതുമുഖങ്ങളാണ്.

മറിമായം ഫെയിം ജയരാജ് മിത്രയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഓട്ടോറിക്ഷ യാത്രയിലെ സംഭവങ്ങളായതിനാല്‍, യാത്ര ചിത്രീകരിക്കുന്നതിനായി മൂന്നോ നാലോ ക്യാമറകള്‍ ഉപയോഗിച്ചാണ് അത്തരം രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇതിനായി ഇന്ത്യയില്‍തന്നെ ആദ്യമായി പുത്തന്‍ സാങ്കേതിക വിദ്യയാണ് സംവിധായകന്‍ ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്.

Exit mobile version