മുണ്ടും മടക്കി കുത്തി മീശയും പിരിച്ച് നടക്കുന്നതെല്ലാം സിനിമയില്‍ നടക്കും; നാട്ടില്‍ ഇറങ്ങി ചെയ്താല്‍ നാട്ടുകാര്‍ കൈകാര്യം ചെയ്യും; മോഹന്‍ലാല്‍

പക്ഷേ പഴയതു പോലെ ഓണം ആഘോഷിക്കാനാവാത്തതില്‍ നിരാശയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുണ്ടും മടക്കി കുത്തി മീശ പിരിച്ച് നടക്കുന്ന ആ മാസം ലുക്ക് സിനിമയില്‍ മാത്രം നടക്കും, പുറത്തിറങ്ങി അതുപോലെ ചെയ്താല്‍ നാട്ടുകാര്‍ പിടിച്ച് കൈകാര്യം ചെയ്യുമെന്ന് നടന്‍ മോഹന്‍ലാല്‍. റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇപ്രകാരം പറഞ്ഞത്.

കഴിയുന്നത്രയും തവണ വീട്ടില്‍ ഓണം ആഘോഷിക്കാനാണ് താത്പര്യമെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു. ഇപ്പോള്‍ കേരളത്തിന് പുറത്താണ് ഓണാഘോഷങ്ങള്‍ കൂടുതല്‍. പക്ഷേ പഴയതു പോലെ ഓണം ആഘോഷിക്കാനാവാത്തതില്‍ നിരാശയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണത്തിന് എത്ര തിരക്കായാലും അമ്മയ്‌ക്കൊപ്പം ആഘോഷിക്കാന്‍ പരമാവധി എത്താന്‍ ശ്രമിക്കാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ അവര്‍ക്കായി ചെയ്യാന്‍ അത് മാത്രമേ ഒള്ളൂവെന്നും മോഹന്‍ലാല്‍ പറയുന്നു. കൂടാതെ ഹാപ്പി ഓണം എന്ന് പറയുന്ന ഫോര്‍മാലിറ്റിയിലേയ്ക്ക് ഒരുപാട് പേര്‍ മാറിക്കഴിഞ്ഞു. പുതിയ രീതിയിലേയ്ക്ക് മാറി കഴിഞ്ഞുവെന്നും താരം വ്യക്തമാക്കി. ഒരുപക്ഷേ കേരളത്തിനും ഇന്ത്യയ്ക്കും പുറത്തുള്ളവരാണ് കൂടുതലായും ഓണം ആഘോഷിക്കുന്നതെന്നും മോഹന്‍ലാല്‍ പറയുന്നു.

Exit mobile version