‘ഞങ്ങള്‍ പെര്‍ഫക്ടാണെന്ന് നിങ്ങള്‍ ചിന്തിക്കരുത്, ഉറക്കം എഴുന്നേല്‍ക്കുമ്പോള്‍ നിങ്ങളെപ്പോലെ തന്നെ ഞങ്ങളും ചവറ് ലുക്കാണ്’; നടിമാരെ പോലെയാകാന്‍ ശ്രമിക്കുന്ന സ്ത്രീകള്‍ക്ക് വരലക്ഷ്മിയുടെ വീഡിയോ

സിനിമയിലെ താരസുന്ദരികളെ പോലെ അണിഞ്ഞ് ഒരുങ്ങി സുന്ദരികളായി നടക്കണമെന്നാണ് മിക്ക യുവതികളുടെയും ആഗ്രഹം. അതിനായി താരങ്ങളുടെ വസ്ത്രരീതിയും മേയ്ക്കപ്പും പിന്തുടരുന്നവരും നിരവധി പേരാണ്. എന്നാല്‍ അത്തരത്തില്‍ താരങ്ങളെ പിന്തുടരുന്നവര്‍ക്ക് താര സുന്ദരിമാരുടെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് വരലക്ഷ്മി ശരത്കുമാര്‍.

‘സിനിമ താരങ്ങളെ പോലെ ആകണമെന്ന് ആഗ്രഹിക്കുന്ന എല്ലാ സുന്ദരികളായ സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഈ വിഡിയോ. സുന്ദരികളായല്ല ഞങ്ങള്‍ ഉറക്കം എഴുന്നേല്‍ക്കുന്നത് എന്ന് നിങ്ങളെ കാണിക്കാനാണ് ഇത്തരത്തില്‍ ഒരു വിഡിയോ. ഒരു കൂട്ടം ആളുകളുടെ കഠിന പ്രവര്‍ത്തനങ്ങളിലൂടെയാണ് ഞങ്ങള്‍ ഇങ്ങനെ ആവുന്നത്. അതുകൊണ്ട് തന്നെ ഞങ്ങള്‍ പെര്‍ഫക്ടാണെന്ന് നിങ്ങള്‍ ഒരിക്കലും ചിന്തിക്കരുത്. ഉറക്കം എഴുന്നേല്‍ക്കുമ്പോള്‍ ഞങ്ങളും നിങ്ങളെപ്പോലെ തന്നെ ചവറ് ലുക്കാണ്’ എന്നാണ് വരലക്ഷ്മി ട്വിറ്ററില്‍ കുറിച്ചത്.

താരത്തിന്റെ ഈ തുറന്ന് പറച്ചിലിനെ കൈയ്യടിച്ച് സ്വീകരിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇത് തുറന്നു പറയാന്‍ താരം കാണിച്ച ധൈര്യം അപാരം എന്നാണ് ചിലര്‍ കമന്റ് ചെയ്തത്. എന്തായാലും വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Exit mobile version