‘മകള്‍ സ്വപ്നം കാണുന്നതില്‍ ഭയപ്പെടാതിരുന്ന ഇവരുടെ ധൈര്യമാണ് ഞാനും എന്റെ സിനിമകളും’; മാതാപിതാക്കളെ കുറിച്ച് പാര്‍വതി

നീലക്കുയില്‍ എന്ന ചിത്രത്തില്‍ നീലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക മനസില്‍ ഇടംപിടിച്ച മിസ് കുമാരിയുടെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ യുവപ്രതിഭാ പുരസ്‌കാരം നേടിയതിന് ശേഷം നടി പാര്‍വതി തിരുവോത്ത് തന്റെ മാതാപിതാക്കളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാചകങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

‘മകള്‍ സ്വപ്നം കാണുന്നതില്‍ ഭയപെടാതിരുന്ന ഇവരുടെ ധൈര്യംകൂടിയാണ് ഞാനും , എന്റെ സിനിമകളും , എനിക്ക് ലഭിച്ച എല്ലാ അംഗീകാരങ്ങളും’ എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. കോഴിക്കോട്ടുകാരിയായ പാര്‍വതിയുടെ അച്ഛന്‍ പി വിനോദ്കുമാറും അമ്മ ടി കെ ഉഷാകുമാരിയും വക്കീല്‍മാരാണ്.

മിസ് കുമാരിയുടെ അമ്പതാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി പി ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ യുവപ്രതിഭാ പുരസ്‌കാരം ആര്‍ട്ടിസ്റ്റ് നമ്പൂതിരിയാണ് പാര്‍വതിക്ക് സമ്മാനിച്ചത്.

Exit mobile version