ജയലളിതയുടെ ജീവിത കഥയുമായി ഗൗതം മേനോന്‍; ‘ക്വീന്‍’ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടു

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ ആസ്പദമാക്കി ഗൗതം മേനോനും പ്രശാന്ത് മുരുകനും ഒരുക്കുന്ന വെബ് സീരീസിന്റെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടു. ‘ക്വീന്‍’ എന്ന് പേരിട്ടിരിക്കുന്ന വെബ് സീരിസില്‍ ജയലളിതയുടെ വേഷത്തില്‍ എത്തുന്നത് രമ്യാ കൃഷ്ണനാണ്.

വെബ് സീരീസില്‍ ജയലളിതയുടെ ബാല്യകാലം അവതരിപ്പിക്കുന്നത് മലയാളി താരമായ അനിഘയാണ്. ഗൗതം മേനോന്‍ ചിത്രം ‘എന്നൈ അറിന്താല്‍’ എന്ന ചിത്രത്തില്‍ അനിഘ വേഷമിട്ടിരുന്നു.

ജയലളിതയുടെ ബാല്യം, കൗമാര ജീവിതം അവതരിപ്പിക്കുന്ന എപ്പിസോഡുകള്‍ സംവിധാനം ചെയ്യുന്നത് പ്രശാന്ത് മുരുകനാണ്. സിനിമാ-രാഷ്ട്രീയ കാലഘട്ടങ്ങളാണ് ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്നത്. ധനുഷിനെ നായകനാക്കി ഒരുക്കിയ ‘എന്നൈ നോക്കി പായും തോട്ട’ എന്ന ചിത്രമാണ് ഇനി തീയ്യേറ്ററുകളില്‍ എത്താനിരിക്കുന്ന ഗൗതം മേനോന്‍ ചിത്രം.

Exit mobile version