ഗോകുല്‍ സുരേഷ് ചിത്രം ‘ഉള്‍ട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഗോകുല്‍ സുരേഷ് ചിത്രം ‘ഉള്‍ട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. സകലസ്ഥലവും പുരുഷാധിപത്യം നിലനില്‍ക്കുന്ന ഇന്നത്തെ സമൂഹത്തെ നേരെ തലതിരിച്ച് സ്ത്രീയാധിപത്യത്തിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് ഉള്‍ട്ടയിലെ ഗാനം.

സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്ത് സുരേഷ് പൊതുവാള്‍ സംവിധായകന്റെ വേഷം അണിയുന്ന ചിത്രം കൂടിയാണിത്. ചിരി നേരെ എന്ന ടാഗ്‌ലൈനോടെയാണ് ഉള്‍ട്ട ഒരുങ്ങുന്നത്. നാടന്‍പെണ്ണും നാട്ടുപ്രമാണിയും, അച്ഛനായാണ് എനിക്കിഷ്ടം എന്നീ സിനിമകളുടെ തിരക്കഥാകൃത്താണ് സുരേഷ്.

പ്രകാശ് വേലായുധനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഗോപി സുന്ദറിനോടൊപ്പം സുദര്‍ശന്‍ എന്ന പുതുമുഖ സംഗീത സംവിധായകനും ചേര്‍ന്നാണ് ‘ഉള്‍ട്ട’യ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. ‘സായാഹ്ന വാര്‍ത്തകള്‍’ ആണ് പ്രദര്‍ശനത്തിനൊരുങ്ങുന്ന ഗോകുല്‍ സുരേഷിന്റെ ഏറ്റവും പുതിയ ചിത്രം. അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.

Keralamanente Naadu | Ulta Title Video Song | Suresh Poduval | Vaikkom Vijayalakshmi

Exit mobile version