യുവനടന്‍ ഹേമന്ത് മേനോന്‍ വിവാഹിതനാകുന്നു

യുവനടന്‍ ഹേമന്ത് മേനോന്‍ ഇന്ന് വിവാഹിതനാകുന്നു. കലൂര്‍ ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടക്കുന്നത്. നിലീനയാണ് വധു. ഫാസില്‍ സംവിധാനം ചെയ്ത ലിവിങ് ടുഗദര്‍ എന്ന ചിത്രത്തിലൂടെയാണ് ഹേമന്ത് സിനിമാ രംഗത്തേയ്ക്ക് എത്തിയത്.

ശേഷം ഡോക്ടര്‍ ലൗ, ഓര്‍ഡിനറി, അയാളും ഞാനും തമ്മില്‍, ചട്ടക്കാരി, നിര്‍ണായകം തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. ഏപ്രില്‍ മാസത്തില്‍ ഹേമന്തിന്റെ വിവാഹനിശ്ചയം നടത്തിയിരുന്നു. വിവാഹിതനാകുന്നുവെന്ന വിവരം അദ്ദേഹം ആരാധകരുമായി പങ്കുവച്ചിരുന്നു.

Exit mobile version