മോഹന്‍ലാല്‍, ജീത്തു ജോസഫ് കൂട്ടുക്കെട്ടില്‍ സിനിമ ഒരുങ്ങുന്നു; ആവേശത്തില്‍ ആരാധകര്‍

മോഹന്‍ലാല്‍- ജീത്തു ജോസഫ് വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ചിത്രത്തില്‍ മോഹന്‍ലാലും തൃഷയും നായികാ നായകന്മാരായേക്കും എന്നാണ് സൂചന. ചിത്രം ഒരു ഫാമിലി ത്രില്ലര്‍ ആവും എന്നാണ് റിപ്പോര്‍ട്ട് .

നവംബറിലായിരിക്കും ചിത്രീകരണം ആരംഭിക്കുക. ഒരു ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇത്. 100 ദിവസത്തെ ചിത്രീകരണം വേണ്ടിവരും. ഒരു മാസ് ആക്ഷന്‍ ത്രില്ലറായിരിക്കും സിനിമയെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. എന്തായാലും മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സിനിമ ഒരുക്കുമ്പോള്‍ ആരാധകരും ആവേശത്തിലായിരിക്കുകയാണ്.

Exit mobile version