ബിജു മേനോന്‍ ചിത്രം ആദ്യരാത്രിയിലെ ട്രെയിലര്‍ പുറത്തിറങ്ങി

ബിജു മേനോന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം ആദ്യരാത്രിയിലെ ട്രെയിലര്‍ പുറത്തിറങ്ങി.
വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സിനിമകള്‍ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ആസിഫ് അലി, ടൊവീനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവരുടെ ഫേസ്ബുക് പേജുകളിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്.

തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയയായ അനശ്വര രാജന്‍ ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ചിത്രം നര്‍മ്മത്തിന് പ്രാധാന്യം നല്‍കി നിര്‍മ്മിച്ച ഒരു ഫാമിലി എന്റര്‍ടെയിനറാണ്.

ഷാരീസ്, ജെബിന്‍ എന്നിവര്‍ ചേര്‍ന്നാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ബിജിബാല്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. സെന്‍ഡ്രല്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version