രജനി ചിത്രം ‘2.0’ ചൈനയിലും ഹിറ്റ്

രജനികാന്ത് നായകവേഷത്തില്‍ എത്തിയ 2.0. ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ഇന്ത്യന്‍ തിയേറ്ററുകളില്‍ ലഭിച്ചത്. ചിത്രം കഴിഞ്ഞ ദിവസം ചൈനയിലും റിലീസ് ചെയ്തിരുന്നു. ഇവിടെയും 2.0 വലിയ നേട്ടം കൊയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇതാദ്യമായിട്ടാണ് ചൈനയില്‍ ഒരു രജനികാന്ത് ചിത്രം ഇത്രയധികം തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. 570 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. ഷങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ അക്ഷയ് കുമാര്‍ ആണ് വില്ലന്‍ വേഷം കൈകാര്യം ചെയ്യ്തത്.

ആദ്യ ദിവസം ചിത്രം ഏകദേശം ഒമ്പത് കോടി രൂപയോളമാണ് നേടിയിരിക്കുന്നത്. 3.41 കോടി രൂപയാണ് പ്രി- റിലീസ് കളക്ഷന്‍ ചിത്രം നേടിയതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അതില്‍ ആദ്യ ദിനം മാത്രം 2.3 കോടി രൂപയാണെന്നുമാണ് റിപ്പോര്‍ട്ട്. ചൈനയില്‍ ചിത്രം റിലീസ് ചെയ്തത് 48,000 സ്‌ക്രീനുകളിലാണ്.

Exit mobile version