ബിജു മേനോന്‍ ചിത്രം ആദ്യരാത്രിയിലെ ടീസര്‍ പുറത്തിറങ്ങി

ബിജു മേനോന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം ആദ്യരാത്രിയിലെ ടീസര്‍ പുറത്ത്.
വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സിനിമകള്‍ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ചിത്രം നര്‍മ്മത്തിന് പ്രാധാന്യം നല്‍കി നിര്‍മ്മിച്ച ഒരു ഫാമിലി എന്റര്‍ടെയിനറാണ്. അനശ്വര രാജന്‍ ആണ് ചിത്രത്തിലെ നായിക.

ഷാരീസ്, ജെബിന്‍ എന്നിവര്‍ ചേര്‍ന്നാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ബിജിബാല്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. സെന്‍ഡ്രല്‍ പിക്ചേഴ്സിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

Aadya Rathri | Official Teaser | Jibu Jacob | Biju Menon | Central Pictures

Exit mobile version