വിനായകന്റെ ‘പ്രണയ മീനുകളുടെ കടല്‍’ ട്രെയിലര്‍ കാണാം

വിനായകനെ കേന്ദ്രകഥാപാത്രമാക്കി സംവിധായകന്‍ കമല്‍ ഒരുക്കുന്ന പ്രണയ മീനുകളുടെ കടല്‍ എന്ന സിനിമയുടെ ട്രെയ്ലര്‍ പുറത്തെത്തി. അനാര്‍ക്കലിക്ക് ശേഷം ലക്ഷദ്വീപ് പശ്ചാത്തലമാകുന്ന സിനിമ കൂടിയാണ് പ്രണയ മീനുകളുടെ കടല്‍. മുപ്പത്തിയൊന്ന് വര്‍ഷത്തിനു ശേഷം സംവിധായകന്‍ കമലും തിരക്കഥാകൃത്ത് ജോണ്‍പോളും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും പ്രണയമീനുകളുടെ കടലിനുണ്ട്.

കമലിന്റെ സമീപകാല ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി കൂടുതല്‍ ഉയര്‍ന്ന ബജറ്റിലും വ്യത്യസ്ത പരിചരണ രീതിയിലുമാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവന്നിരുന്നു.

ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിനായകന് പുറമെ ദിലീഷ് പോത്തന്‍ ഗബ്രി ജോസ്, ഋദ്ധി കുമാര്‍, ജിതിന്‍ പുത്തഞ്ചേരി, ആതിര, ശ്രേയ, തുടങ്ങിയ ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കുന്നു. ഷാന്‍ റഹ്മാന്റെതാണ് ചിത്രത്തിന്റെ സംഗീതം. ഛായാഗ്രഹണം വിഷ്ണു പണിക്കര്‍.

Exit mobile version