പുതിയ ഡാന്‍സ് വീഡിയോയുമായി നടി ശ്രിയ ശരണ്‍

ഒരു കാലത്ത് തമിഴില്‍ തിളങ്ങി നിന്ന നടിയാണ് നടി ശ്രിയ ശരണ്‍. ഇഷ്ടം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ശ്രിയ മലയാളത്തിലും തന്റെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഇപ്പോള്‍ താരത്തിന്റെ ഒരു ഡാന്‍സ് വീഡിയോ ആണ് പുറത്തുവന്നത്. ഐലന്റ് ലൈഫ് മിസ് ചെയ്യും എന്ന് പറഞ്ഞാണ് ശ്രിയ ശരണ്‍ വീഡിയോ ഷെയര്‍ ചെയ്‌രിക്കുന്നത്.

റഷ്യക്കാരനായ ആന്‍ഡ്രെയ്‌യുമായി കഴിഞ്ഞ വര്‍ഷം ശ്രിയ ശരണ്‍ വിവാഹിതയായിരുന്നു. പിന്നീട് കൊളമ്പിയ, മോസ്‌കോ, പെറു, സ്‌പെയ്ന്‍ തുടങ്ങിയവടങ്ങളില്‍ സന്ദര്‍ശനത്തിനും പോയിരുന്നു. അതേസമയം സണ്ടക്കാരിയാണ് ശ്രിയ ശരണ്‍ നായികയായി ഒരുങ്ങുന്ന തമിഴ് ചിത്രം. ദ പ്രൊപ്പോസല്‍ എന്ന ഹോളിവുഡ് സിനിമയുടെ തമിഴ് റീമേക്കാണ് സണ്ടക്കാരി.

തെന്നിന്ത്യയിലെ മുന്‍നിര നായികയായ ശ്രിയ ശരണ്‍ രണ്ട് മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പോക്കിരിരാജയിലും കാസനോവയിലും.

2001ല്‍ തെലുങ്കു ചിത്രമായ ഇഷ്ടത്തിലൂടെയാണ് ശ്രിയ അഭിനയരംഗത്തേക്കു വരുന്നത്. പിന്നീട് 2003ല്‍ റിതേഷ് ദേശ്മുഖിനും ജനീലിയ ഡിസൂസയ്ക്കുമൊപ്പം തുജേ മേരീ കസത്തിലൂടെ ബോളിവുഡിലേക്കും എത്തി. അജയ് ദേവ്ഗണിന്റെ ദൃശ്യമായിരുന്നു ശ്രിയയുടെ അവസാന ബോളിവുഡ് ചിത്രം. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്.

Exit mobile version