‘ആറാം തിരുകല്‍പന’യിലൂടെ വേറിട്ട കഥാപാത്രവുമായി നിത്യ മേനോന്‍

ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ത്രില്ലര്‍ ചിത്രമാണ് ആറാം തിരുകല്‍പന. ചിത്രത്തില്‍ നിത്യ മേനോനാണ് നായിക. മിഷന്‍ മംഗള്‍, മിഷ്‌കിന്റെ സൈക്കോ എന്നീ സിനമകള്‍ക്ക് ശേഷം നിത്യാ മേനോന്‍ അഭിനയിക്കുന്ന സിനിമയാണ് ആറാം തിരുകല്‍പന. നിത്യയുടെ അമ്പതാമത് സിനിമ കൂടിയാണ് ആറാം തിരുകല്‍പന.

ഇഷ്‌കിലെ ആല്‍ബി എന്ന ശക്തമായ പ്രതിനായക കഥാപാത്രത്തിന് ശേഷം ഷൈന്‍ ടോം ചാക്കോയുടെ കരുത്തുറ്റ കഥാപാത്രമായിരിക്കും ഇതിലെ പോലീസ് കഥാപാത്രം. അജയ് ദേവലോകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോഴിക്കോടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബര്‍ അവസാനം ആരംഭിക്കും.

Exit mobile version