ഒരുപാട് പേരില്‍ നിന്ന് ഉയരുന്ന പരാതികളാണ് ‘ചിലര്‍ തങ്ങളെ ഒതുക്കി’. നിരവധി പേരാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഇപ്പോള്‍ ഇതിനെല്ലാം മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് നടന് മോഹന്‍ലാല്‍. സിനിമയില്‍ അവസരങ്ങള്‍ കുറയുമ്പോഴാണ് തങ്ങളെ ഒതുക്കിയെന്ന് പലരും പരാതി പറയുന്നതെന്ന് മോഹന്‍ലാല്‍ പറയുന്നു.
‘വളരെ കറച്ച് ആളുകള്‍ മാത്രമുള്ള ഒരു മേഖലയാണ് മലയാള സിനിമ. അതില്‍ തന്നെ ഉന്നതരായ പലരം മരിച്ചുപോയി. പിന്നെ ആര് ആരെ ഒതുക്കാനാണ്…? ഞങ്ങളെയൊന്നും ആരും ഒതുക്കിയിട്ടില്ല. മാറിനില്‍ക്കാനും പറഞ്ഞിട്ടില്ല. സ്വയം അധ്വാനിച്ച് തെളിഞ്ഞ് വരികയായിരുന്നു’ താരം പറയുന്നു.
ഒരാളെ മനസ്സില്‍ ധ്യാനിച്ചല്ല തിരക്കഥ എഴുതുന്നതെന്നും ഒരാള്‍ ഇല്ലെങ്കില്‍ മറ്റൊരാളെ നോക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിബി-ജോജു രചനയും സംവിധാനവും നിര്‍വ്വഹിയ്ക്കുന്ന ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’യാണ് മോഹന്‍ലാലിന്റേതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം.
32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷ കൈകാര്യം ചെയ്യുന്ന ചിത്രം കൂടിയാണ് ഇട്ടിമാണി. ഹണി റോസ്, സിദ്ദിഖ്, സലിംകുമാര്‍, വിനു മോഹന്‍, രാധിക, അരിസ്റ്റോ സുരേഷ്, വിവിയ, കോമള്‍ ശര്‍മ എന്നിവരും ചിത്രത്തില്‍ എത്തുന്നുണ്ട്. ഓണം റിലീസായാണ് ഇട്ടിമാണി എത്തുക.